തൃശൂർ
കോൾ ബേഡേഴ്സ് കളക്റ്റീവ് നേതൃത്വത്തിൽ കോൾനിലങ്ങളിലെ വാർഷിക തുമ്പി സർവേ ഞായറാഴ്‌ച വിവിധ കോൾപ്പാടങ്ങളിൽ നടക്കും. വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ പത്തോളം മേഖലകൾ തിരിച്ചാണ് സർവേ. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന സർവേയിൽ തുമ്പികളെയും റാംസാർ മോണിറ്ററിങ് പദ്ധതിയുടെ ഭാഗമായി പക്ഷികളെയും നിരീക്ഷിക്കും.
കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ നിന്ന് പോയ സർവേ ജനകീയമായി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്ന് കോ ഓർഡിനേറ്റർ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.
കോൾനിലങ്ങളിലെ തുമ്പികളെക്കുറിച്ചും സർവേ രീതിശാസ്ത്രത്തെയും പറ്റി ഗവേഷകൻ വിവേക് ചന്ദ്രൻ ക്ലാസെടുത്തു.
രാജശ്രീ വാസുദേവൻ, രാജു കാവിൽ, പി കെ സിജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..