22 December Sunday

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
തൃശൂർ
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ബുധനാഴ്ച തൃശൂരിൽ തുടക്കമാകും. ആറ് വേദികളിലായി നടക്കുന്ന മേളയിൽ 3662 വിദ്യാർഥികളും 97 അധ്യാപകരും മത്സരിക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് ശാസ്ത്രമേള നടക്കുന്ന ഹോളി ഫാമിലി കോൺവെന്റ് ​ഗേൾസ് ഹൈസ്കൂളിൽ  മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. 
ഗണിതശാസ്ത്രമേള സേക്രഡ്‌ ഹാർട്ട്‌ സിജിഎച്ച്എസ്എസിലും സാമൂഹ്യമേള സിഎംഎസ്എച്ച്എസ്എസിലും നടക്കും.  തൃശൂർ ​ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് ഐടി മേള. പ്രവൃത്തി പരിചയമേള കാൽഡിയൻ സിറിയൻ എച്ച്എസ്എസിലും വൊക്കേഷണൽ എക്‌സ്‌പോ ഗവ. മോഡൽ ​ഗേൾസ് വിച്ച്എച്ച്‌എസിലും നടക്കും. വൊക്കേഷണൽ എക്സ്പോയിലും പ്രവൃത്തി പരിചയമേളയിലും ഒഴികെ ബാക്കി വിഭാ​ഗങ്ങളിൽ അധ്യാപകർക്ക് മത്സരമുണ്ടാകും. 
തൃശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ  പാഠ്യപദ്ധതിയുടെ ഭാ​ഗമായി ഉൽപ്പാദന സേവനകേന്ദ്രങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിൽപ്പനയും വൊക്കേഷണൽ എക്സ്പോയിലുണ്ടാകും. എൻജിനിയറിങ്, ഐടി, അ​ഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബെന്ററി, ഫിഷറീസ്, കൊമേഴ്സ്, ബിസിനസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ മേഖലകളിലെ 60 ഓളം സ്റ്റാളുകളുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top