22 December Sunday

പശുക്കുട്ടിയെ പുലി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
വരന്തരപ്പിള്ളി
പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 
    തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശവാസികളായ സ്ത്രീകളാണ് പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ് പശുക്കുട്ടിയുടെ ജഡം. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. 
പുലിയുടെ കാല്‍പാടുകള്‍ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top