ചാലക്കുടി
കൊരട്ടി കോനൂരിൽ സംഘടിപ്പിച്ച അഖില കേരള കോനൂർ ഓണംകളി മത്സരത്തിൽ നാദം ആർട്‌സ് നെല്ലായി ജേതാക്കളായി. യുവധാര കോൾക്കുന്ന്, ബ്രദേഴ്‌സ് കലാഭവൻ പൂപ്പത്തി എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ മികച്ച പാട്ടുകാരനായി നാദം ആർട്‌സിലെ വിനോദ് നെല്ലായിയേയും മികച്ച കളിക്കാരനായി യുവധാര കോൾക്കുന്നിലെ ശരത് യുവധാരയേയും ഭാവി വാഗ്ദാനമായി ബ്രദേഴ്‌സ് കലാഭവനിലെ കൃഷ്ണയേയും തെരഞ്ഞെടുത്തു.
വനിത പ്രദർശന മത്സരത്തിൽ കാവിലമ്മ പൂലാനി, മൈഥിനി കുറ്റിച്ചിറ, ആതിര നിലാവ് വെണ്ണൂർ എന്നീ ടീമുകൾ പങ്കെടുത്തു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ ആർ സുമേഷ് അധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ചലച്ചിത്രതാരങ്ങളായ പ്രതാപൻ, സിനോജ് വർഗീസ്, ലിഷോയി, ശ്രീരേഖ, പഞ്ചായത്തംഗങ്ങളായ നൈനു റിച്ചു, റെയ്‌മോൾ ജോസ്, ലിജോ ജോസ്, ഷിമ സുധിൻ, ഡേവീസ് പാറേക്കാടൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..