22 November Friday

ചാവക്കാട്ട് 2 ക്ഷേത്രങ്ങളിൽ കവർച്ച ചാവക്കാട്ട് 2 ക്ഷേത്രങ്ങളിൽ കവർച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിരലടയാള വിദഗ്ധർ പരിശോധന 
നടത്തുന്നു

ചാവക്കാട് 
ചാവക്കാട്ട് രണ്ട് ക്ഷേത്രങ്ങളിൽ നിന്ന്‌ സ്വർണാഭരണങ്ങളും പണവും കവർന്നു. പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ചാവക്കാട് പുതിയ പാലത്തിന് പടിഞ്ഞാറ് നരിയംപള്ളി  ഭഗവതിക്ഷേത്രത്തിലുമാണ് മോഷണം.  ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിനോട് ചേർന്ന ഓഫീസിൽ നിന്നും ഏഴു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 2 വെള്ളിക്കുടങ്ങളും പണവും നഷ്ടപ്പെട്ടു.  തിങ്കൾ രാവില ക്ഷേത്രം കഴകക്കാരൻ  സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. 
നരിയംപള്ളി ക്ഷേത്രത്തിൽ മോഷണം ഭഗവതിയുടെ സ്വർണ താലിയും വിഷ്ണുമായയുടെ ഓട് വിഗ്രഹവും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി അംഗം വി പി പ്രതീപ് ആണ് മോഷണവിവരം ആദ്യം അറിയുന്നത്. ക്ഷേത്രം തിടപ്പള്ളിയിലെ വാതിലിലെ പൂട്ട് അടിച്ച് തകർത്ത നിലയിലാണ്. തിടപ്പള്ളിക്കകത്ത് സൂക്ഷിച്ച് വെച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ക്ഷേത്രം തുറന്ന് മോഷണം. വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങൾ, കിരീടം, മാല, ശൂലം തുടങ്ങിയവരും രണ്ട് വെള്ളികുടങ്ങളും നഷ്ടപ്പെട്ടു. രണ്ടിടത്തും ഉടൻ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളം വിദഗ്ധരും പരിശോധിച്ചു. വിവരമറിഞ്ഞ് എൻ കെ അക്ബർ എംഎൽഎയും ക്ഷേത്രത്തിലെത്തി. പ്രതികൾ പിടിയിലായതായി സൂചനയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top