26 December Thursday

വീട്ടകങ്ങളിൽ 
ആനന്ദം

കെ പ്രഭാത്‌Updated: Tuesday Oct 29, 2024

ലോനപ്പൻ വറീതും ഭാര്യ മറിയവും ക്ഷേമപെൻഷൻ തുക കെെപ്പറ്റിയപ്പോൾ

ചേലക്കര
വീട്ടകങ്ങളിൽ വീണ്ടും സന്തോഷ കണ്ണുനീർ. വയോധികർക്കും കർഷകത്തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും സർക്കാരിന്റെ ക്ഷേമ പെൻഷൻ എത്തി. കേന്ദ്രസർക്കാർ വിഹിതം തടഞ്ഞുവച്ചിരിക്കുന്നതിനാൽ, ചിലർക്ക്‌ ആ വിഹിതം കഴിച്ചുള്ളതാണ്‌ നൽകുന്നത്‌. ചേലക്കര നിയോജകമണ്ഡലത്തിൽ 15,249 സ്‌ത്രീകളും  27,971 പുരുഷന്മാരും ഉൾപ്പെടെ 43,218 പേർക്കാണ്‌  പെൻഷൻ. യുഡിഎഫും–- ബിജെപിയും നടത്തുന്ന നുണക്കോട്ടകൾ തകർത്താണ്‌ പെൻഷൻ ഗുണഭോക്തകൾക്ക്‌ എത്തിയത്‌. രണ്ടു ദിവസത്തിനകം വിതരണം പൂർത്തിയാകും. സംസ്ഥാനത്ത്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം നൽകുന്നത്‌. 26.62 ലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി നേരിട്ടും വീട്ടിലെത്തിക്കുന്നു. ഇതിന്‌ ആവശ്യമായ തുകയുടെ 98 ശതമാനവും സംസ്ഥാനമാണ് വഹിക്കുന്നത്‌. 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ കേന്ദ്ര സർക്കാരിൽനിന്ന്‌ സഹായം ലഭിക്കുന്നത്‌. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ കുടിശ്ശികയുള്ളതിനാൽ ചിലർക്ക്‌ 1300 രൂപയാണ്‌ നൽകുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top