കൊടുങ്ങല്ലൂർ
കുഴിമന്തിയിൽ നിന്ന് 250 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും, ചികിത്സയിലിരിക്കെ വീട്ടമ്മ മരിക്കുകയും ചെയ്ത കേസിൽ ഹോട്ടൽ നടത്തിപ്പുകാരായ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു. പെരിഞ്ഞനത്തെ സയിൻ ഹോട്ടൽ നടത്തിപ്പുകാരായ കയ്‌പമംഗലം ചമ്മിണി വീട്ടിൽ റഫീക്ക്( 51) , കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ( 44 ) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. 2024 മെയ് 25 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 250 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ കൊടുങ്ങല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിലിരിക്കെ പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബ മരിച്ചു. പഞ്ചായത്ത് അധികൃതരും , ആരോഗ്യ വിഭാഗവും ഹോട്ടൽ അടപ്പിച്ചു. ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങാൻ കോടതി നിർദേശിച്ചു. ഇതനുസരിച്ച് കയ്‌പമംഗലം പൊലീസിൽ റഫീക്കും, അസ്ഫീറും കീഴടങ്ങി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..