ചെറുതുരുത്തി
കേരള കലാമണ്ഡലം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പങ്കാളിത്തത്തോടെ നിള ക്യാമ്പസിൽ ഡിമിസ്റ്റി ഫയിങ് ട്രഡിഷൻസ് എന്ന പേരിൽ പുതുവത്സര പരിപാടി നടത്തും. 31ന് ഉച്ചയ്ക്ക് ആരംഭിച്ച് ജനുവരി 1ന് പുലർച്ചെ വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടി. കഥകളി, മോഹിനിയാട്ടം, കൂടാതെ ദീപാ പാലനാട്, സുദീപ് പാലനാട് എന്നിവർ നയിക്കുന്ന കഥകളി മോജോ തുടങ്ങിയ അവതരണങ്ങൾ നടക്കും. ഭക്ഷണമേള, കരകൗശല ഉൽപ്പന്നങ്ങളുടെ നിർമാണം, പ്രദർശനം എന്നിവയും ഉണ്ടാവും. പരിപാടികൾക്കുള്ള പ്രവേശനം പാസ്‌മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസുകൾക്ക് കേരള കലാമണ്ഡലം വെബ്സൈറ്റ് www.kalamandalam.ac.in സന്ദർശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..