ചാലക്കുടി
മോഡലിങ് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു യുവാവിനെ കൂടി പ്രത്യേക അന്വേഷകസംഘം പിടികൂടി. ചാലക്കുടി കലിക്കൽകുന്ന് സ്വദേശി പനങ്ങാട്ടിൽ വിനയൻ (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നിരവധി കേസുകളിൽ പ്രതിയായ പെരിഞ്ഞനം സ്വദേശി സുഷി എന്ന സുഷിൻ ഈ കേസിൽ പ്രത്യേകാന്വേഷക സംഘത്തിന്റെ പിടിയിലായത്.
മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കയ്‌പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേയാണ് പിടിയിലായത്. ഇയാളിൽനിന്നുമാണ് വിനയനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷക സംഘത്തിന് കിട്ടിയത്.
ഓൺലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് സുഷി ഇടപാടുകൾ നടത്തിവന്നിരുന്നത്.കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി സുഷിയുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്സാപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പലർക്കുമയക്കുകയായിരുന്നു. സുഷി വഴിയാണ് മരപ്പണിക്കാരനായ വിനയനും പെൺകുട്ടിയെ പരിചയപ്പെടുന്നത് .തുടർന്ന് പൂച്ചാക്കുളത്തെ വീട്ടിൽ സുഷിയുടെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് വിനയൻ പിടിയിലായത്. ചാലക്കുടി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..