25 September Wednesday

കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌: മാതൃഭൂമി വാർത്ത അടിസ്ഥാനരഹിതം‐ എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ഇരിങ്ങാലക്കുട> കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി 40 വാഹനങ്ങൾ വിട്ടു നൽകിയതായി വ്യാഴാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന്‌ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി  ഉല്ലാസ് കളക്കാട്ട്. 
 
തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥിക്കുവേണ്ടി ഓടിയ വാഹനങ്ങളെല്ലാം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും അതത് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളും നേരിട്ട് പണം കൊടുത്ത് വാടകയ്‌ക്ക് ഏർപ്പെടുത്തിയതാണ്. വാഹനങ്ങൾക്ക് അനുമതി വാങ്ങിയതിന്റെയും വാടക നൽകിയതിന്റെയും കണക്കുകൾ യഥാസമയം കമ്മിറ്റികൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്‌.
 
തെരഞ്ഞെടുപ്പ് രംഗത്തെ ഈ വാഹനങ്ങൾ ഏതെന്ന കാര്യം എൽഡിഎഫ് പ്രവർത്തകർക്കും ബഹുജനങ്ങൾക്കും മുന്നിൽ സുതാര്യമാണ്. ഒരു ബാങ്ക് ക്രമക്കേടിന്റെ മറവിൽ തെറ്റായ വാർത്ത നൽകി എൽഡിഎഫിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണ് വാർത്തയ്‌ക്കു പിറകിലുള്ളത്‌. വസ്തുതാവിരുദ്ധമായ വാർത്തകൾ ആവർത്തിച്ച് നൽകുന്ന  മാധ്യമധർമത്തിന് നിരക്കാത്ത പ്രവൃത്തികളിൽനിന്ന്‌  ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ഉല്ലാസ്‌ കളക്കാട്ട്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top