23 November Saturday

സൈബർ തട്ടിപ്പ്‌: ഇരകൾ സാമ്പത്തിക 
ഭദ്രതയുള്ള മുതിർന്ന പൗരർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
തൃശൂർ
സൈബർ തട്ടിപ്പിൽ  ഇരകളാവുന്നത്‌ കൂടുതലും സാമ്പത്തിക ഭദ്രതയുള്ള മുതിർന്ന പൗരർ. വിഷയത്തിൽ  ജാഗ്രതപുലർത്തണമെന്ന്‌  പൊലീസ്‌ നിർദേശിച്ചു. പ്രായാധിക്യത്തിലുള്ള അശ്രദ്ധയും സൈബർ ഇടങ്ങളിലെ അറിവുകുറവും  പെട്ടെന്ന് ഭയപ്പെടുന്ന അവസ്ഥയും മനസ്സിലാക്കിയാണ് സൈബർ തട്ടിപ്പുകാർ ഇവരെ  ഇരയാക്കുന്നത്. വിദേശത്തെ മക്കൾ അയക്കുന്ന പണം,  വിരമിക്കുമ്പോൾ ലഭിക്കുന്ന ഫണ്ട്, പെൻഷൻ,  ബിസിനസ്  തുടങ്ങി മുതിർന്ന വ്യക്തികളുടെ അക്കൗണ്ടുകളെയാണ്‌ സൈബർ തട്ടിപ്പുകാർ ലക്ഷ്യംവയ്‌ക്കുന്നത്‌.  
മുതിർന്ന പൗരൻമാരെ വ്യാജ അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീഡിയോകോളിൽ ബന്ധപ്പെട്ടാണ്‌  മാഫിയാ സംഘം തട്ടിപ്പ്‌ നടത്തുന്നത്. അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തി, വിർച്വൽ അറസ്റ്റ്‌ എന്നിവ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ്‌ അക്കൗണ്ടിലെ പണം പരിശോധനയ്‌ക്ക്‌ ഓൺലൈനിൽ അയയ്ക്കാൻ  ആവശ്യപ്പെടുന്നത്‌.   പരിശോധന കഴിഞ്ഞ് ഫണ്ട് തിരിച്ചുതരുമെന്നും പറയും. എന്നാൽ പണം ലഭിക്കില്ല. ഇത്തരത്തിലാണ്‌ തട്ടിപ്പ്‌.  ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മക്കൾ  രക്ഷിതാക്കളേയും ബന്ധുക്കളേയും ബോധവാൻമാരാക്കണമെന്ന്‌  തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ  ഇളങ്കോ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top