25 November Monday

പ്ലാസ്റ്റിക് കത്തിച്ച സ്ഥാപനമുടമയ്ക്ക് പിഴ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
​ഗുരുവായൂർ
രാത്രി കെട്ടിടത്തിന് മുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച സ്ഥാപനമുടമയെ കൊണ്ട് 2.5 ലക്ഷം രൂപ പിഴയടപ്പിച്ച് ​ഗുരുവായൂർ നഗരസഭ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രവർത്തിക്കുന്ന അവന്തി ലോഡ്‌ജിങ്ങിന്റെ ഉടമയാണ് പിഴയടച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കെട്ടിടത്തിന് മുകളിൽ കൂട്ടിയിട്ട് കത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നൈറ്റ് സ്ക്വാഡ്‌ സംഭവസ്ഥലത്തെുകയായിരുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഹരിത കർമസേനയ്ക്ക്‌ കൈമാറാതെ കൂട്ടിയിട്ട് കത്തിക്കുന്നതായി പരിശോധനയിൽ  കണ്ടെത്തി.
ലോഡ്ജ്  ഉടൻ  പൂട്ടാൻ നിർദേശം നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.  മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരുടെ പേരിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top