25 November Monday

വടക്കാഞ്ചേരി ബൈപ്പാസ് - സർവേയും 
മണ്ണ് പരിശോധനയും ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
വടക്കാഞ്ചേരി
വടക്കാഞ്ചേരിയുടെ ചിരകാല സ്വപ്നപദ്ധതിയായ  ബൈപ്പാസ്  നിർമാണത്തിന്റെ ഭാഗമായിട്ടുള്ള റെയിൽവേ മേൽപ്പാലം ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്  തയ്യാറാക്കുന്നതിനായി ടോപ്പോഗ്രാഫിക് സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും  വെളളി ആരംഭിക്കും. ജിഎഡി തയ്യാറാക്കി റെയിൽവേയിൽ നിന്ന് അംഗീകാരം നേടിയെടുക്കുന്നതിനായി കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നു. കെ-റെയിൽ കോർപറേഷൻ 75 ദിവസത്തിനകം ജിഎഡി തയ്യാറാക്കി അംഗീകാരത്തിനായി റെയിൽവേക്ക് സമർപ്പിക്കും. എറണാകുളം- 
ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെന്റും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. 
വടക്കാഞ്ചേരി ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രാലയവുമായി നടത്തുന്ന നിരന്തര ഇടപെടലിന്റെ  ഫലമായാണ് ജിഎഡി തയ്യാറാക്കുന്നതിനു കെആർഡിസിഎൽനെ ചുമതലപ്പെടുത്തി ഉത്തരവായതെന്ന്  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. റെയിൽവേയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അകമലയ്ക്കടുത്ത് കാട്ടിലെ ഗേറ്റ് (പട്ടാണികാട്ടിലേക്ക് പോകുന്ന വഴിയുടെ ഭാഗം) പരിസരത്ത് മേൽപ്പാലം നിർമിക്കുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top