22 December Sunday
സുരേഷ് ​ഗോപിയുടെ പരാതി

മാധ്യമപ്രവർത്തകർക്ക്‌ 
ജാമ്യമില്ലാ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
തൃശൂർ
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാജീവനക്കാരനായ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്.  329 (3) , 126 (2), 132, എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ല കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രാമനിലയം ​ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ വഴി തടസ്സപ്പെടുത്തിയെന്നും ഔ​ദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ബുധനാഴ്ചയാണ് സുരേഷ് ​ഗോപി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top