22 December Sunday
കഥാപ്രസംഗ കലയുടെ നൂറാം വാര്‍ഷികം

കഥാപ്രസംഗ മഹോത്സവവുമായി സം​ഗീത നാടക അക്കാദമി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
തൃശൂർ
കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല, ഉത്തര മേഖല എന്നിങ്ങനെ മൂന്നിടങ്ങളായി തിരിച്ചാണ്‌ പരിപാടി സംഘടിപ്പിക്കുക. അഞ്ചുദിവസത്തെ പരിപാടിയിൽ കഥാപ്രസം​ഗ അവതരണവും ശിൽപ്പശാലയും ഉണ്ടാകും. 
  20 –-40 പ്രായമുള്ളവർക്കാണ് കഥാപ്രസം​ഗം അവതരിപ്പിക്കാൻ അവസരം. 18 –- 35 പ്രായമുള്ള പഠിതാക്കൾക്കും കാഥികർക്കും ശിൽപ്പശാലയിൽ പങ്കെടുക്കാം. കഥാപ്രസംഗത്തെകുറിച്ച് ഗവേഷണം നടത്തുന്നവർ, പഠനം നടത്തുന്നവർ, വാർത്തകളും ഓൺലൈൻ പ്രമോഷനുകളും തയ്യാറാക്കുന്നവർ എന്നിവർക്ക് ‌മുൻഗണന.
താൽപ്പര്യമുള്ളവർക്ക്‌  www.keralasangeethanatakaakademi.in വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം.
 കഥാപ്രസം​ഗം അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ 15 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സഹിതമാണ് അപേക്ഷിക്കേണ്ടത്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും അക്കാദമി ഒരുക്കും. അവസാന തീയതി: സെപ്റ്റംബർ 25. വിവരങ്ങൾക്ക്: 0487 2332134.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top