തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ചെറുകിട മോട്ടോർ തൊഴിലാളികൾ തൃശൂർ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഫിറ്റ്‌നസ് ദിനങ്ങൾ കുറച്ച നടപടി പിൻവലിക്കുക, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫിറ്റ്‌നസ് എടുക്കാൻ നടപടി സ്വീകരിക്കുക, സ്‌പെഷ്യൽ പെർമിറ്റ് സർവീസ് ചാർജ് കുടിശ്ശിക ഒഴിവാക്കുക, അംഗീകൃത സ്റ്റാൻഡുകളിൽ നിന്നും യൂബർ വാടക എടുക്കുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. എഐആർടിഡബ്ല്യൂഎഫ് വൈസ് പ്രസിഡന്റ് കെ വി ഹരിദാസ് ധർണ ഉദ്ഘാടനം ചെയ്തു. ടി എസ് ബൈജു അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി പി കെ പുഷ്‌പാകരൻ, പി ജി ജയപ്രകാശ്, പി വി ഗിരീഷ്, പി സി വർഗീസ്, എ എം ജനാർദനൻ, എ ആർ കുമാരൻ, ജിഷ ബാബു, സുജാത സുകു, പി കെ അശോകൻ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..