25 November Monday

നഴ്‌സുമാരുടെ തസ്തിക സൃഷ്ടിക്കുക: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ധർണ കെ കെ രാമചന്ദ്രൻ എംഎൽഎ ഉഉദ്ഘാടനം ചെയ്യുന്നു

 

തൃശൂർ
രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, കേരളത്തിന്റെ ആരോഗ്യ മികവ് നിലനിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച്‌ കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
    ജില്ലാ വൈസ് പ്രസിഡന്റ്‌ എം ജെ ജോഷി  അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സി സാജൻ ഇഗ്നേഷ്യസ്, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ഷൈനി ആന്റണി, ജില്ലാ ട്രഷറർ റെസി പി ബേബി, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കെ ഷീജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എ ബെന്നി, കെ കെ സുധീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top