22 December Sunday

സി ബി സി വാര്യരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

സി ബി സി വാര്യർ അനുസ്മരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു)  സംസ്ഥാന പ്രസിഡന്റായിരുന്ന സി ബി സി വാര്യർ അനുസ്മരണ യോഗം നടത്തി. എസ്‌എസ്‌എൽസി, പ്ലസ്‌ടു    ഉന്നത വിജയം  കൈവരിച്ച  കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും വിരമിച്ച ജീവനക്കാർക്ക്‌ യാത്രയയപ്പും ചടങ്ങിൽ നടന്നു. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ്‌ സിഐടിയു സംസ്ഥാന വൈസ്  പ്രസിഡന്റ്‌ എം കെ കണ്ണൻ  ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇഎസ്‌എ സംസ്ഥാന ജനറൽ സെക്രട്ടറി  മുരളീകൃഷ്ണ പിള്ള അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു ആന്റണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി   കെ എസ് സരിത, നവീൻചന്ദ്, സി കേശവകുമാർ, ബി എസ് വിജയ കുമാർ, എസ് ഷീജ, അജിത്ത് കുമാർ, ലതീഷ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top