30 October Wednesday

മേലുദ്യോ​ഗസ്ഥന്‍
ജാതിപ്പേര്
വിളിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
ഗുരുവായൂർ 
ഗുരുവായൂർ ദേവസ്വത്തിലെ ആരോ​ഗ്യവിഭാ​ഗം ഉദ്യോഗസ്ഥയെ മേലുദ്യോ​ഗസ്ഥൻ  ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതായി പരാതി. ദേവസ്വം ആരോഗ്യ വിഭാഗത്തിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥയാണ് സഹപ്രവർത്തകൻ  ദേവസ്വം ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2ആയ സി ‍ഡി സിജേഷിനെതിരെ പൊലീസിൽ പരാതി നൽകിയത്. ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി  ജോലി   നേടിയ ഉദ്യോഗസ്ഥയാണിവർ. ജോലിക്ക് കയറിയതുമുതൽ പ്രതി പരിഹാസവും അധിക്ഷേപവും തുടരുന്നതായാണ് പരാതി.​ ഗുരുവായൂർ പൊലീസ് കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top