31 October Thursday
വാർഡൻ അറസ്റ്റിൽ

സേവാഭാരതി അഗതിമന്ദിരത്തിൽ
കുട്ടികൾക്ക്‌ പീഡനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

നാരായണൻ

കൊടുങ്ങല്ലൂർ
 സേവാഭാരതി നിയന്ത്രണത്തിലുള്ള എടവിലങ്ങിലെ ‘സുകൃതം കൂട്ടുകുടുംബം’ അഗതിമന്ദിരത്തിലെ അന്തേവാസികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്ഥാപനത്തിലെ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട്‌ കാഞ്ഞങ്ങാട് സ്വദേശിയായ അരക്കങ്ങാട്ടിൽ നാരായണനെ (55)യാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.  ഈ സ്ഥാപനത്തിലെ മൂന്ന് കുട്ടികളെയാണ് പീഡിപ്പിച്ചത്. 
     ഇവിടെ 16 കുട്ടികളാണുള്ളത്. കുട്ടികൾ പീഡനത്തിനിരയാകുന്നുണ്ടെന്ന് ഒരു കുട്ടിയുടെ അമ്മ അധ്യാപികയെ അറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരം നൽകി. ഇവർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം നൽകിയതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ ബി കെ അരുണിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെത്തിയ പൊലീസ് നാരായണനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.  
 ഇതേത്തുടർന്ന് ഡബ്ല്യു വൈസി പ്രവർത്തകരെത്തി കുട്ടികളെ സ്ഥാപനത്തിൽനിന്ന് മാറ്റി. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. സുകൃതം കൂട്ടുകുടുംബത്തിലെ സാമ്പത്തിക തട്ടിപ്പുകളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടവിലങ്ങ് മേഖലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top