22 November Friday

ഗുരുവായൂർ സത്യഗ്രഹ വാർഷികം വിപുലമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
ഗുരുവായൂർ
ഗുരുവായൂർ  ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ  93–-ാം വാർഷികം  ഗുരുവായൂർ ന​ഗരസഭയുടേയും ദേവസ്വത്തിന്റേയും നേതൃത്വത്തിൽ ആഘോഷിക്കും. ഗുരുവായൂർ നഗരസഭുടെ നേതൃത്വത്തിൽ നവംബർ1 വെള്ളി രാവിലെ 10ന്  ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ന​ഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനാകും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ മുഖ്യാതിഥിയാകും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ. അമൽ സി രാജൻ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തെ ഹരിത തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കിയുളള പ്രഖ്യാപനവും നഗരസഭ ഹരിത കർമസേനാംഗങ്ങളുടെ അനുഭവങ്ങളുടെ നേർകാഴ്‌ച ‘ഒറ്റമരത്തണലിൽ’ ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനവും നടക്കും. ദേവസ്വത്തിന്റെ നേതൃത്വത്തിൽ  നവംബർ 1ന് രാവിലെ 9ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. തുടർന്ന് നാരായണീയം ഹാളിൽ നടക്കുന്ന ദേശീയ സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്യും.​ അഡ്വ. ഇ രാജൻ, രാധാകൃഷ്ണൻ കാക്കശേരി എന്നിവർ വിഷയം അവതരിപ്പിക്കും. രാവിലെ പത്തിന് ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്രം കോംപ്ലക്സിലെ സത്യാ​ഗ്രഹസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top