22 November Friday
‘കുന്നംകുളങ്ങരെ’യുടെ പ്രചാരണം

കുന്നംകുളത്തെ ക്യാൻവാസിലാക്കി 
ചിത്രകാരന്മാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കുന്നംകുളങ്ങരെയുടെ ഭാഗമായുള്ള ചിത്രരചന റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം 
വരകളിൽ നിറഞ്ഞ് കുന്നംകുളത്തിന്റെ ചരിത്രവും  വർത്തമാനവും. നടൻ വി കെ ശ്രീരാമന്റെ പുസ്തകം ‘കുന്നംകുളങ്ങരെ’യുടെ പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന  ചിത്രകാരൻമാരുടെ കൂട്ടായ്മയിലാണ്‌ നഗരത്തിന്റെ തനത് സംസ്കാരവും ചരിത്ര ശേഷിപ്പുകളും  മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമായുള്ള ജീവനോപാധികളും ക്യാൻവാസിലേക്ക് പകർത്തിയത്. 
ഒക്ടോബർ 31നാണ് വി കെ ശ്രീരാമന്റെ ‘ആകയാലും സുപ്രഭാതം’, 
‘മാൾട്ടി’, ‘കുന്നംകുളങ്ങരെ’ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം ബഥനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ  മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നടക്കുന്ന നഗര ചരിത്ര സെമിനാറിനെ ത്തുന്നവർക്കുള്ള മുഖ്യ ആകർഷണം എന്ന നിലയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ചിത്രകാരന്മാരായ ടി വി ഗോപീകൃഷ്ണൻ, ജയപ്രകാശ് നീലിമ, ജോൺസൺ നമ്പഴിക്കാട്, 
പ്രശാന്തൻ കാക്കശ്ശേരി, ബാലാമണി, സ്വരാജ്, സുരാസ് പേരകം, ബാബു വെള്ളറ, സി ജെ റോസ് മരിയ, വോൾഗ ഡേവിസ്, കെ വി വിദ്യ, കെ ജെ ജയലക്ഷ്മി, അക്ബർ പെരുമ്പിലാവ് എന്നിവരാണ്  വരകൾക്ക് പിന്നിൽ. 
ചരിത്ര വരകളുടെ ഉദ്ഘാടനം റഫീക്ക് അഹമ്മദ്, വി കെ  ശ്രീരാമന്റെ രേഖാചിത്രം വരച്ച് നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top