23 December Monday

മൂന്നാം വരവിന്റെ കേളികൊട്ട്: 
കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ തിരുവില്വാമലയിലെ സ്ഥാനാര്‍ഥി പര്യടനം ഉദ്ഘാടനം ചെയ്യുന്നു

ചേലക്കര
സാധാരണക്കാർക്ക്‌ അത്താണിയായ, നാടിന്‌ സുസ്ഥിര വികസനമേകി രാജ്യത്തിന്‌ മാതൃകയൊരുക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം വരവിനുള്ള കേളികൊട്ടാകണം യു ആർ പ്രദീപിന്റെ വിജയമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ. രാജ്യത്ത്‌ നിലനിൽക്കുന്ന ഏക ഇടതുപക്ഷ ജനകീയ സർക്കാരിനെ സംരക്ഷിക്കേണ്ടത്‌ മതേതരനാടിന്റെ ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എൽഡിഎഫിന്റെ വിജയത്തിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യു ആർ പ്രദീപിന്റെ  തെരഞ്ഞെടുപ്പ്‌ പര്യടന പരിപാടി തിരുവില്വാമല പാമ്പാടി പാമ്പിൻകാവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്‌ണൻ.
 സർവമേഖലയിലും രാജ്യത്ത്‌ ഒന്നാം സ്ഥാനം കേരളത്തിനാണ്‌. വൈകാരികമായി ആരെയും ഇളക്കിവിട്ടല്ല  കർഷകന്റെയും സാധാരണക്കാരുടെയും ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ പരിഹരിക്കുന്നത്‌. 
ജനങ്ങളെ ചേർത്തുപിടിച്ചാണ്‌ സർക്കാർ മുന്നോട്ടു പോകുന്നത്‌.  മൂന്നാമതും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമെന്ന്‌ വിറളിപൂണ്ടാണ്‌ ചിലർ കള്ള പ്രചാരണം നടത്തുന്നത്‌. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top