29 December Sunday

സി വി ശ്രീരാമന്‍ പുരസ്കാരം യു എ ഖാദറിന് കോടിയേരി സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2017

 

 
തൃശൂര്‍ > അയനം  സാംസ്കാരിക വേദിയുടെ  സി വി ശ്രീരാമന്‍ സ്മാരക കഥാപുരസ്കാരം പ്രശസ്ത കഥാകാരന്‍ യു എ ഖാദറിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിച്ചു. വ്യാഴാഴ്ച വൈകിട്ട് സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ മുഖ്യാതിഥിയായി. ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് പ്രശസ്തിപത്രം വായിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, കെ രാജന്‍ എംഎല്‍എ, അശോകന്‍ ചരുവില്‍, ജയരാജ് വാര്യാര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. യു എ ഖാദര്‍ മറുപടി പറഞ്ഞു. തൃശൂര്‍ കൃഷ്ണകുമാര്‍ ഇടക്ക വായിച്ചു. അയനം ചെയര്‍മാര്‍ വിജേഷ് എടക്കുന്നി സ്വാഗതവും ടി പി ബെന്നി നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top