06 November Wednesday

ധീരം; രംഗശ്രീ ജില്ലാതല 
കലാ ജാഥയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കുടുംബശ്രീ ജില്ലാമിഷന്റെ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച തെരുവുനാടകം

തൃശൂർ
കുടുംബശ്രീ ജില്ലാമിഷൻ മോഡൽ സിഡിഎസുകളിൽ "ധീരം' സ്വയം പ്രതിരോധ പരിശീലനം തുടങ്ങുന്നു. സ്ത്രീകളിൽ സ്വയം പ്രതിരോധശേഷിയും ആത്മവിശ്വാസവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. പരിശീലന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കുടുംബശ്രീ രംഗശ്രീ ഗ്രൂപ്പ്‌ നേതൃത്വത്തിൽ വാടാനപ്പള്ളി, ഒരുമനയൂർ, പോർക്കുളം, പാറളം, വേളൂക്കര, ആളൂർ എന്നീ സിഡിഎസുകളിൽ തെരുവുനാടകം അവതരിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം വാടാനപ്പള്ളി സിഡിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി നടത്തി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ബീന ഷെല്ലി അധ്യക്ഷയായി. കുടുംബശ്രീ അസി. ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ കെ കെ പ്രസാദ് സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ യു മോനിഷ, രംഗശ്രീ ഗ്രൂപ്പ് അംഗങ്ങളായ ടി ആർ ശശികല, വി കെ രാജേശ്വരി, പി വി ഷൈനി, നൂർജഹാൻ, സത്യ മാളിയേക്കൽ, ലീന പ്രസാദ്, ഐഷാബി, ഷീല വേലായുധൻ എന്നിവർ തെരുവുനാടകം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top