03 November Sunday

ഭാഗ്യക്കുറി ജിഎസ്‌--ടിയിൽനിന്ന് ഒഴിവാക്കണം: 
ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ്‌ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ 
കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
സംസ്ഥാന ഭാഗ്യക്കുറിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം കെ ബാലകൃഷ്ണൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി ബി സുബൈർ, യൂണിയൻ ജില്ലാ സെക്രട്ടറി ടി ബി ദയാനന്ദൻ, ടി സുധാകരൻ, എം ആർ രാജൻ, ബി എസ് അഫ്സൽ, പി പി അനിരുദ്ധൻ, സി ജി ദിവാകരൻ, ടി ആർ രജിത്ത്, ഇ എസ് അനിൽകുമാർ, പി വിനോദ്കുമാർ, കെ വി ഷാജി, എം കെ പ്രതാപൻ, എ വി ചന്ദ്രൻ, കെ ആർ ശശി, കെ എച്ച് ജമീല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ പുഷ്‌പാകരൻ -(പ്രസിഡന്റ്‌), ടി ബി ദയാനന്ദൻ -(സെക്രട്ടറി), കെ എം അഷറഫ് -(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top