തൃശൂർ
ശക്തമായ മഴയിൽ തൃശൂർ ഹൈറോഡിൽ കെട്ടിടം തകർന്നു വീണു. സിസി ബ്രദേഴ്സ് സ്റ്റേഷനറിക്കടയാണ് തകർന്നത്. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. ആർക്കും പരിക്കുകളില്ല. കെട്ടിടത്തിനോട് ചേർന്നുള്ള ഹോട്ടലും കടകളും താൽക്കാലികമായി അടപ്പിച്ചു. കെട്ടിടം പൂർണമായും തകരാൻ സാധ്യതയുള്ളതിനാൽ ഹൈറോഡ് പൊലീസ് ഭാഗികമായി അടച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. കോർപറേഷൻ മേയർ എം കെ വർഗീസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർ സ്ഥലം സന്ദർശിച്ചു.
കെട്ടിടം ഉടൻ പൊളിച്ചുനീക്കുമെന്ന് മേയർ പറഞ്ഞു. നഗരത്തിലെ 144 കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളതാണെന്നാണ് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. ആഗസ്‌ത് 15ന് സ്വരാജ് റൗണ്ടിലെ കെട്ടിടത്തിലെ ഗ്ലാസ് വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..