തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ എസ് എസ് കെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേന്ദ്ര വിഹിതം മുടക്കം ഇല്ലാതെ നൽകുക, സുപ്രീം കോടതി വിധിയനുസരിച്ച് തസ്തിക നിർണയിച്ച് സ്ഥിര നിയമനം നടത്തുക, ശമ്പളവും ടിഎയും വർധിപ്പിക്കുക, ലീവ് സറണ്ടർ ഉടൻ അനുവദിക്കുക, സ്ഥലം മാറ്റത്തിന് മാനദണ്ഡം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ മൂന്ന് മുതൽ സെക്രട്ടറിയറ്റിനുമുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് ധർണ സംഘടിപ്പിച്ചത്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെആർടിഎ ജില്ലാ പ്രസിഡന്റ് എം ജെ ലിജോ അധ്യക്ഷനായി. സ്മിതാ ജോർജ്, എഅരുൺ, സി സാജൻ ഇഗ്നേഷ്യസ്, പ്രമോദ്, സോഫിയ വർഗീസ്, കെ എസ് നന്ദഗോപാൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..