കൊടുങ്ങല്ലൂർ
എടവിലങ്ങിലെ സേവാഭാരതി സ്ഥാപനമായ ‘സുകൃതം’ കൂട്ടുകുടുംബം മനുഷ്യത്വമില്ലായ്മയുടെ കേന്ദ്രമാണെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇവിടുത്തെ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ചും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണത്തെ സംബന്ധിച്ചും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ആർ എസ് എസ് നേതൃത്വത്തിന്റെ പങ്കിനെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
നാട്ടിൻ പ്രദേശങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നതിനായി മുഖം മൂടിയണിഞ്ഞ പ്രവർത്തനങ്ങളും പദ്ധതികളുമാണ് ആർ എസ്‌എസ് നടത്തുന്നത്. സേവന രംഗത്ത് പ്രവർത്തിക്കുന്നുവെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ അവരറിയാതെ കടന്നുകയറി വെറുപ്പും വിദ്വേഷവും പകരുന്നതിൽ വലിയ പങ്കാണ് ആർ എസ്‌എസിന്റെ പദ്ധതികൾ വഹിക്കുന്നത്. അത്തരം പദ്ധതികളുടെ ഭാഗമായി നിർമിച്ച നിരവധി കേന്ദ്രങ്ങളിൽ ഒന്നാണ് സുകൃതം കൂട്ടുകുടുംബം.പ്രദേശത്തെ വീടുകളിലേക്ക് വളരെ എളുപ്പം കടന്നുകയറാനുള്ള ഒരുമാർഗവും പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗവുമായിട്ടാണ് ആർഎസ്എസ് ഇത്തരം കേന്ദ്രങ്ങളെ ഉപയോഗിച്ച് പോരുന്നത്. അനാഥരെ സംരക്ഷിക്കുക എന്നതിനപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനം എന്നത് വലിയ ലക്ഷ്യമായി കാണുമ്പോൾ മനുഷ്യത്വം അന്യമാകുന്നു. അഭയം തേടിയെത്തുന്ന കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് ആർഎസ്എസ് സ്ഥാപനവും നടത്തിപ്പുകാരനും എത്തിച്ചേർന്നതായും എൽഡിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..