31 October Thursday
ഇനി കാണാൻ 80,000 വർഷം

വാൽനക്ഷത്ര ചിത്രം പകർത്തിയ 
ആഹ്ലാദത്തിൽ യുവ ഗവേഷകർ

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

കുസാറ്റ്‌ ശാസ്‌ത്ര –- സാമൂഹിക കേന്ദ്രത്തിലെ 
ഇന്ദ്രജിത്‌ കാര്യാട്ട്‌ പകർത്തിയ വാൽനക്ഷത്ര ചിത്രം

തൃശൂർ
ഇതാ ഷൂചിൻഷൻ -അറ്റ്‌ലസ് വാൽനക്ഷത്രം സൂര്യനെ ചുറ്റി മടങ്ങുന്നു.  ഈ കാഴ്‌ച  ഇനി ദിവസങ്ങൾകൂടി ഭൂമിയിൽനിന്ന്‌ കാണാനാവും. ഈ  അപൂർവ വാൽനക്ഷത്രത്തെ  കാണാൻ ഇനി  80,000 വർഷം കാത്തിരിക്കേണ്ടി വരുമെന്ന്‌ ശാസ്‌ത്രലോകം.  ഈ വാൽ നക്ഷത്രത്തിന്റെ ചിത്രം പകർത്താനായതിലുള്ള ആഹ്ലാദത്തിലാണ്‌  കൊച്ചി  കുസാറ്റ്‌ ശാസ്‌ത്ര –- സാമൂഹിക കേന്ദ്രത്തിലെ  ഗവേഷകനായ തൃശൂർ മരോട്ടിച്ചാൽ സ്വദേശി  ഇന്ദ്രജിത്‌ കാര്യാട്ട്‌.  200 എംഎം ലെൻസ്‌ ഉപയോഗിച്ചാണ്‌ ചിത്രം പകർത്തിയത്‌. ഇതേ കേന്ദ്രത്തിലെ  ജ്യോതിശാസ്‌ത്രജ്ഞൻ അമൽ  ശ്രീ അജിത്തും  ചിത്രം പകർത്തിയിരുന്നു. 
 ഒക്ടോബർ മുതൽ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ആകാശത്ത് ഈ വാൽനക്ഷത്രം   കണ്ടതായി ഇന്ദ്രിജിത്‌ പറഞ്ഞു. നവംബർ ആദ്യവാരത്തോടെ  മങ്ങി പ്പോവും.
 ഈ വാൽ നക്ഷത്രത്തിന്റെ  ഭ്രമണപഥം കണക്കാക്കിയാണ്‌ വീണ്ടും കാണാൻ 80000 വർഷം  വേണ്ടിവരുമെന്ന്‌ കണക്കാക്കുന്നത്‌.   27 വർഷത്തിനിടയിലെ ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമാണിത്‌. 
സൗരയൂഥത്തിന്  പുറത്ത്‌  ഊർട്ട്‌ മേഘത്തിൽനിന്നാണ്‌ രൂപപ്പെടുന്നതെന്ന്‌  അമൽ  ശ്രീ അജിത്ത്‌ പറഞ്ഞു.  2023-ൽ   ചൈനയിലാണ്‌  ശാസ്ത്രജ്ഞർ  ആദ്യമായി കണ്ടെത്തിയത്‌.  സൂര്യനെയാണ്‌  വലംവയ്‌ക്കുന്നതെന്ന്‌  അമൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top