തൃശൂർ
കോർപറേഷൻ നേരിട്ട് ജലവിതരണം നടത്തുന്ന പഴയ മുനിസിപ്പൽ പ്രദേശത്തെ ഒന്നു മുതൽ 32 ഉൾപ്പെടെയുള്ള പഴയ വാർഡുകളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് 20ന് അദാലത്ത് നടത്തും. നവംബർ പകൽ 11ന് കോർപറേഷൻ ഹാളിലാണ് അദാലത്ത്. നഗരസഭ നേരത്തെ നടത്തിയ അദാലത്തുകളിൽ പരിഗണിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കില്ല. അദാലത്തിലേക്കുള്ള പരാതികൾ ആവശ്യമായ രേഖകൾ സഹിതം 11ന് മുമ്പായി കോർപറേഷന്റെ ഫ്രണ്ട് ഓഫീസിൽ നൽകി കൈപ്പറ്റ് രശീതി വാങ്ങണം. അപേക്ഷകർ അദാലത്ത് ദിവസം രാവിലെ 10ന് കൈപ്പറ്റ് രശീതിയുമായി എത്തണമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..