31 October Thursday

മൃഗസംരക്ഷണ വകുപ്പ് 
അവകാശ ദിനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
----------- ------------തൃശൂർ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മൃഗസംരക്ഷണ വകുപ്പ് അവകാശ ദിനം ആചരിച്ചു. വെറ്ററിനറി സർജന്മാരുടെ ഓൺലൈൻ ട്രാൻസ്‌ഫർ ഉടൻ നടപ്പിലാക്കുക, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ ഫയലുകളിലെ കാലതാമസം ഉടൻ പരിഹരിക്കുക, ഡയറക്ടർ തസ്തികയിലേക്ക് സ്‌പെഷ്യൽ റൂൾ പ്രകാരം വകുപ്പിലെ അർഹതയുള്ള അഡീഷണൽ ഡയറക്ടറെ പ്രമോട്ട് ചെയ്ത് നിയമിക്കുക,  അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവെച്ച നടപടി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌  അവകാശ ദിനം ആചരിച്ചത്.  സംസ്ഥാന കമ്മിറ്റി അംഗം ഡോ. യു സലിൽ ഉദ്ഘാടനം ചെയ്തു. 
   ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ആർ രാജീവ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുഭാഷ്,  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡോ. ടി വി സതീശൻ എന്നിവർ സംസാരിച്ചു.      

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top