22 December Sunday
എൽഡിഎഫ് മഹാസംഗമം

വെടിക്കെട്ട്: കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തൃശൂർ പൂരം നടത്തിപ്പ്‌ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ്‌ നടുവിലാൽ സെന്ററിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഐ എം 
പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ നടപടികൾക്കെതിരെ   എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  മഹാസംഗമത്തിൽ പ്രതിഷേധം ഇരമ്പി.  സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ  അണിചേർന്നു.   പ്രതിഷേധ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ  വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ,  പി ബാലചന്ദ്രൻ എംഎൽഎ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ  ഈച്ചരത്ത്, ജനതാദൾ  എസ്  ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ വി വല്ലഭൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ജയ്സൺ മാണി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ഷൈജു ബഷീർ, കേരള കോൺഗ്രസ് (സ്‌കറിയ ) ജില്ലാ പ്രസിഡന്റ്  പോൾ എം ചാക്കോ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top