02 November Saturday

വാടകവീട്ടിലല്ല; ഇനി സിപിഐ എമ്മിന്റെ സ്നേഹത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

സജിമോനും മകനും സ്നേഹവീടിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൈമാറുന്നു

ബത്തേരി
സജിമോനും കുടുംബവും ഇനി സിപിഐ എമ്മിന്റെ സ്നേഹവീട്ടിൽ അന്തിയുറങ്ങും. പന്ത്രണ്ട്‌ വർഷമായി ബീനാച്ചി സ്‌കൂൾ കുന്നിലെ വാടകവീട്ടിൽ കഴിയുന്ന ചൂരിമല സ്വദേശി പരിയാംവെളിയിൽ സജിമോന്റെ കുടുംബത്തിനാണ്‌ സിപിഐ എം ബത്തേരി, സൗത്ത്‌ ബത്തേരി ലോക്കൽ കമ്മിറ്റികൾ സംയുക്തമായി വീട്‌ നിർമിച്ച്‌ നൽകിയത്‌. രണ്ട്‌ കിടപ്പുമുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ കോൺക്രീറ്റ്‌ വീടാണ്‌. 
കൊളഗപ്പാറയിൽ ദേശീയപാതയോരത്തെ താൽക്കാലിക ഷെഡ്ഡിൽ ചായക്കച്ചവടം ചെയ്‌തുവരികയാണ്‌ സജിമോൻ. വീട്‌ വയ്ക്കാനായി അഞ്ച്‌ വർഷംമുമ്പ്‌ ബീനാച്ചി കൈവട്ടാമൂലയിൽ അഞ്ച്‌ സെന്റ്‌ സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പ്രയാസത്താൽ വീട്‌ വയ്ക്കാനായില്ല. ഇതിനിടെയാണ്‌ സിപിഐ എം ലോക്കൽ കമ്മിറ്റികൾ സജിമോനും അച്ഛനും അമ്മയും ഭാര്യയും മൂന്ന്‌ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‌ സ്നേഹവീട്‌ നിർമിച്ച്‌ നൽകാൻ തീരുമാനിച്ചത്‌.  
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ താക്കോൽദാനം നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ എം എസ്‌ വിശ്വനാഥൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, പി കെ രാമചന്ദ്രൻ, ടി കെ രമേശ്‌, കെ കെ പൗലോസ്‌, കെ സി യോഹന്നാൻ, ജിനീഷ്‌ പൗലോസ്‌ എന്നിവർ സംസാരിച്ചു. കെ വൈ നിധിൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top