കമ്പളക്കാട്
വില്‍പ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എംഡിഎംഎയുമായി കമ്പളക്കാട് സ്വദേശി പിടിയിൽ. കമ്പളക്കാട് ഒന്നാംമൈൽ കറുവ വീട്ടിൽ കെ മുഹമ്മദ് നിസാമുദ്ധീനെ(25)യാണ് കമ്പളക്കാട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പിടികൂടിയത്. വെള്ളി ഉച്ചയോടെ പൊലീസ് നടത്തിയ
പരിശോധനയിൽ കമ്പളക്കാട് ഒന്നാം മൈലിലുള്ള ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽനിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. അലുമിനിയംഫോയിൽ പേപ്പറിൽ പൊതിഞ്ഞനിലയിൽ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ നിറച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. തൂക്കുന്നതിനായുള്ള ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്എച്ച്ഒ എം എ സന്തോഷ്, സബ് ഇൻസ്‌പെക്ടർ എൻ വി ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..