03 December Tuesday

കേന്ദ്ര അവഗണന 5ന്‌ കൽപ്പറ്റ പോസ്‌റ്റ്‌ ഓഫീസ്‌ എൽഡിഎഫ്‌ ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

 

കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാർ വഞ്ചനക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ അഞ്ചിന്‌ കൽപ്പറ്റ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധിക്കും.   രാജ്‌ഭവൻ മാർച്ചിനോടനുബന്ധിച്ചാണ്‌ ജില്ലയിൽ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധം. രാവിലെ 9.30 മുതൽ പകൽ ഒന്നുവരെയാണ്‌ സമരം.
പ്രധാനമന്ത്രിയും കേന്ദ്രസംഘവും ചൂരൽമല സന്ദർശിച്ചിട്ടും കടുത്ത അവഗണനയാണ്‌  കേന്ദ്രസർക്കാർ കാണിക്കുന്നത്‌. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.  മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ദുരിതാശ്വാസനിധിയിൽനിന്ന്‌ യഥേഷ്ടം സഹായം നൽകുമ്പോഴാണ്‌ കേരളത്തോടും വയനാടിനോടും അവഗണന. തികഞ്ഞ രാഷ്‌ട്രീയ വിവേചനമാണ്‌ ഇതിന്‌ പിന്നിൽ. ഇതിനെതിരെയാണ്‌ സമരം. മുൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ സമരം ഉദ്‌ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top