21 December Saturday

ചരക്കുവാഹന പണിമുടക്ക് 4ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കൽപ്പറ്റ
ചരക്കുവാഹന ഉടമകളും തൊഴിലാളികളും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാലിന് പണിമുടക്കും കലക്ടറേറ്റ് ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായാണ് സമരം. 
 ലോറി വാടക വർധിപ്പിക്കുന്നതിന് നടപടി വേഗത്തിലാക്കുക, എഫ്‌സിഐ ഡിപ്പോകളിൽനിന്നുള്ള ചരക്കുനീക്കത്തിന് സിവിൽ സപ്ലൈസ് കോർപറേഷൻ പുതുതായി ബാധകമാക്കിയ  ടെൻഡർ വ്യവസ്ഥകൾ റദ്ദുചെയ്യുക, ക്വാറികളിൽ വെയ് ബ്രിഡ്ജ് നിർബന്ധമാക്കുക, ക്വാറി ഉൽപ്പന്നങ്ങൾ കയറ്റിയ ടിപ്പറുകൾ വഴിയിൽ തടഞ്ഞുനിർത്തി വലിയ തുക പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, അന്തർ സംസ്ഥാന പെർമിറ്റ് ലോറികളിൽനിന്ന്‌ ഹെൽപ്പർ ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നിർത്തുക, സർക്കാർ നിർദേശത്തിനുവിരുദ്ധമായി ടിപ്പറുകൾക്ക് രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക, ചരക്കുവാഹനങ്ങളിലെ ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും താലൂക്ക് അടിസ്ഥാനത്തിൽ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
നാലിന് രാവിലെ 10.30ന്‌ എസ്ടിയു ജില്ലാ സെക്രട്ടറി സി മൊയ്തീൻകുട്ടി ധർണ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ  സമരസമിതി ഭാരവാഹികളായ സി പി മുഹമ്മദലി, ഗിരീഷ്,  കെ പി ജസ്മൽ, മുനവർ അലി, കെ ബി രാജുകൃഷ്ണ, കെ എം ഷിജു, കെ അസീസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top