മേപ്പാടി
ദുരന്തമുഖത്തും നാടിന് കരുത്താകുകയാണ് കേരളത്തിന്റെ ഹരിതകർമസേന. അതിരാവിലെയെത്തി ദുരന്തമുഖത്തെ മാലിന്യം ശേഖരിക്കുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലെ മറ്റ് ജോലികളിലും ഇവർ സജീവമായുണ്ട്. ഒറ്റദിവസം മാത്രം ചൂരൽമലയിൽ നടത്തിയ ക്ലീനിങ് ഡ്രൈവിൽ സംഭരിച്ചത് മൂന്ന് ലോഡ് അജൈവമാലിന്യമാണ് . രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലയിലെ 23 പഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും 200ൽ അധികം ഹരിത കർമ സേനാംഗങ്ങളാണ് മാലിന്യനീക്കവും ശുചീകരണവും നടത്തുന്നത്. ശേഖരിക്കുന്ന അജൈവമാലിന്യം മേപ്പാടിയിലെയും കൽപ്പറ്റയിലെയും മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റികളിൽ എത്തിച്ച് തരംതിരിച്ച് സംസ്‌കരണത്തിന് അയക്കുന്നുമുണ്ട്. ജില്ലാ ശുചിത്വമിഷനാണ് ഏകോപന ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..