ചൂരൽമല
പൊതുശ്മശാനത്തിൽ സജീവ സാന്നിധ്യമായി എ കെ ജി ബ്രിഗേഡ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ തളർന്നിരിക്കുന്നവർക്ക് ആശ്വാസമാവുകയാണ് ബ്രിഗേഡുകൾ. മൃതദേഹം എത്തിയാൽ ചിതയിലേക്കെടുത്ത് ദഹിപ്പിക്കുന്നത് വരെയുള്ള നടപടികൾക്കാണ് ഇവർ സഹായകമാകുന്നത്.
ദുരന്തത്തിൽ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള തുടക്കത്തിൽ വേണ്ട സംവിധാനങ്ങളെല്ലാം മേപ്പാടി മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ബ്രിഗേഡുകളാണ് ചെയ്തത്.
പന്തൽ, ചിതക്ക് ആവശ്യമായ സംവിധാനങ്ങൾ, വെളിച്ചം എന്നിങ്ങനെ എല്ലാം ഒരുക്കി. 15ഓളം അംഗങ്ങളാണ് സദാസമയവും ശ്മശാനത്തിൽ സഹായത്തിനായുള്ളത്. 12 മൃതശരീരം ഒരുമിച്ച് ദഹിപ്പിക്കാനുള്ള സംവിധാനം ശ്മശാനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഐവർമഠമാണ് സംസ്കാരത്തിന് നേതൃത്വംനൽകുന്നത്. 52 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..