വൈത്തിരി
ദേശീയപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. തിങ്കൾ രാവിലെ 10.30 ഓടെ ചേലോടായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ ഖദീജയ്ക്ക് (43) പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റു. ബസുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..