മുള്ളൻകൊല്ലി
നാട്ടുകാർക്കിടയിൽ പറഞ്ഞ് പറഞ്ഞാണ് മാനസ കുടംബശ്രീയുടെ ചപ്പാത്തിയുടെ മേന്മ നാട്ടിലെങ്ങും അറിഞ്ഞത്. മൂന്നുവർഷമായി ചപ്പാത്തി നിർമാണത്തിൽ മുന്നേറുകയാണ് കുടുംബശ്രീ പ്രവർത്തകർ. ജില്ലാ ബാങ്ക് നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ച് ആധുനിക രീതിയിലുള്ള യന്ത്രങ്ങൾ വാങ്ങി സ്ഥാപിച്ചാണ് ചപ്പാത്തി നിർമാണം നടത്തുന്നത്. ഒരു ദിവസം ശരാശരി 400 പാക്കറ്റുകൾ തയ്യാറാക്കുന്നു. 4000 ചപ്പാത്തിയാണ് ഒരു ദിവസം ഈ അമ്മമാർ തയ്യാറാക്കി വിറ്റഴിക്കുന്നത്. സോയാ ബിജു, ബിന്ദു ജോണി, ബിന്ദു ബാബു എന്നിവരാണ് ജീവനക്കാർ. സോയയുടെ ഭർത്താവ് ബിജുവാണ് വാഹനത്തിൽ ചപ്പാത്തികൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്നത്. പശു വളർത്തലും കൃഷിപ്പണികളുമായി കഴിഞ്ഞിരുന്ന സ്ത്രീകൾ വരുമാനം മെച്ചപ്പെടുത്തുന്നതിനാണ് ചപ്പാത്തി നിർമാണം എന്ന ആശയം മുന്നിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..