22 November Friday

കേന്ദ്ര നയങ്ങൾ തിരുത്തുക മേഖലാ കേന്ദ്രങ്ങളിൽ 
ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

കലക്ടറേറ്റ്‌ മാർച്ച്‌ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി കെ ഉദയൻ ഉദ്ഘാടനംചെയ്യുന്നു

 

കൽപ്പറ്റ
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എൻജിഒ യൂണിയൻ മേഖലാ മാർച്ചും ധർണയും നടത്തി.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി നടത്തിയ പ്രക്ഷോഭത്തിൽ നൂറുകണക്കിന്‌ ജീവനക്കാർ അണിനിരന്നു. കൽപ്പറ്റയിൽ എസ്‌കെഎംജെ സ്‌കൂൾ പരിസരത്ത്‌നിന്നും  പ്രകടനം ആരംഭിച്ചു. കലക്ടറേറ്റ്‌ മാർച്ച്‌  യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി കെ ഉദയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആന്റണി ജോസഫ് അധ്യക്ഷനായി. എൻ ആർ മഹേഷ് കുമാർ, എം കെ മനോജ്, കെ ആർ പ്രീതി, കെ എം മനോജ്, പി സി റിജേഷ്, പ്രദീപ് കുമാർ, സി സ്മിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും കെ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
ബത്തേരി കോട്ടക്കുന്നിൽനിന്ന്‌ ആരംഭിച്ച  മാർച്ച്‌   മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പനവൂർ നാസർ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ എൻ ഗീത അധ്യക്ഷയായി. സി ആർ ശ്രീനിവാസൻ, കെ എം റോയ്, പി ലീലാമണി, എം സി ദിനൂപ് എന്നിവർ സംസാരിച്ചു. ജില്ലാ  പ്രസിഡന്റ്‌ വി ജെ ഷാജി സ്വാഗതവും ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു. 
മാനന്തവാടി  ബസ് സ്‌റ്റാൻഡ്‌ പരിസരത്ത്നിന്ന്‌ ആരംഭിച്ച മാർച്ച്  മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി വേണുഗോപാൽ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യു കെ സരിത അധ്യക്ഷയായി. ടി സേതുമാധവൻ, കെ എസ് രജിത്, എച്ച് സൂരജ്, നിധിൻ ഷാജ്, വി എ സുനി, ചിത്ര തങ്കപ്പൻ എന്നിവർ സംസാരിച്ചു. കെ വി ജഗദീഷ് സ്വാഗതവും ടി ബി രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top