22 December Sunday

ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ 
പികെഎസ്‌ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പികെഎസ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടന്ന മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
വിവിധ ആവശ്യങ്ങൾ ഉയർത്തി പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തെ തകർക്കുന്ന സുപ്രീംകോടതി വിധി സൃഷ്‌ടിച്ച പ്രതിസന്ധികളെ മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ്‌ നടപ്പാക്കുക, സ്വകാര്യമേഖലയിലെ സംവരണം നിയമംമൂലം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ധർണ  ഉദ്‌ഘാടനം ചെയ്‌തു. പികെഎസ്  ജില്ലാ പ്രസിഡന്റ്‌ കെ സുഗതൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ജനാർദനൻ, യു കരുണൻ, കെ പ്രസാദ്‌, എസ്‌ ചിത്രകുമാർ, വി പി ബോസ്‌, കെ വിനോദ്‌, ഭാസി, റിജേഷ്‌ എന്നിവർ സംസാരിച്ചു. കെ വി രാജു സ്വാഗതവും പി ആർ ശശികുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top