04 October Friday

കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്:
വികസനം മുരടിച്ച്‌ പൂതാടി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
പൂതാടി  
കോൺഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ രൂക്ഷമായ പുതാടിയിൽ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു.  കഴിഞ്ഞദിവസം പഞ്ചായത്ത്  പദ്ധതികൾ നടപ്പാക്കുന്നതിന് വിളിച്ചുകൂട്ടിയ കരാറുകാരുടെ യോഗം ഒരുവിഭാഗം ബഹിഷ്കരിച്ചു.  ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായിട്ടാണ്  ഒരുവിഭാഗം   ഇറങ്ങിപ്പോക്ക് നടത്തിയത്.  പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇവരുടെ തമ്മിലടിമൂലം മുടങ്ങിയിരിക്കയാണ്‌. വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട പണം സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയതിനാൽ പഞ്ചായത്തിന് ഫണ്ടില്ലാതായി.
 പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പരസ്പരം രണ്ടുമൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ പോരടിക്കുകയാണ്.  ജനങ്ങൾക്ക് കിട്ടേണ്ട ഒരു അനുകൂല്യങ്ങളും നൽകുന്നതിനോ വികസന പ്രവർത്തനങ്ങൾ  നടത്തുന്നതിനോ ഇവർ തയ്യാറാകുന്നില്ല.  
 പശ്ചാത്തല മേഖലയിലോ സേവനമേഖലയിലോ കാർഷിക മേഖലയിലോ മൃഗസംരക്ഷണ മേഖലയിലോ  ഒരുവിധ വികസനവും കൊണ്ടുവരാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല.  ഭരണസമിതിയെ നിലയ്ക്കുനിർത്താൻ കോൺഗ്രസ്  നേതൃത്വം തയ്യാറാകുന്നില്ലെങ്കിൽ ഈ വിഷയം ഏറ്റെടുത്ത്‌ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന്‌  സിപിഐ എം നേതാക്കൾ പറഞ്ഞു. എ വി ജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, ഇ കെ ബാലകൃഷ്ണൻ, എ എം പ്രസാദ്, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top