മാനന്തവാടി
ജില്ലയിലെ ഗവ.പോളിടെക്‌നിക് കോളേജിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. മാനന്തവാടി പോളിടെക്നിക് മുഴുവൻ സീറ്റും എസ്എഫ്ഐ നേടി. ഏഴ് ജനറൽ സീറ്റിലും വൻ ഭൂരിപക്ഷത്തിനാണ് യുഡിഎസ്എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത്. ചെയർമാനായി കെ പി അഭിജിത്തും വൈസ് ചെയർമാൻമാരായി ശ്യാം കൃഷ്ണയും ദിയ കൃഷ്ണയും തെരഞ്ഞെടുത്തു. പിയുസിയായി രാഹുൽ രമേഷും ആർട്സ് ക്ലബ് സെക്രട്ടറിയായി ബി പർവാനയും കെ എസ് അഭിനന്ദ് കൃഷ്ണ മാഗസിൻ എഡിറ്ററായും തെരഞ്ഞെടുത്തു.
പി വി ദീപക്ക് ആണ് ജനറൽ സെക്രട്ടറി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ ദ്വാരകയിൽ പ്രകടനം നടത്തി.
മീനങ്ങാടി പോളിയിൽ ഏഴിൽ നാല് സീറ്റും നേടിയ എസ്‌എഫ്‌ഐക്കാണ് യൂണിയൻ ഭരണം.
വൈസ് ചെയർമാനായി സി ടി ആദിത്തും ലേഡി വൈസ് ചെയർമാനായി പി ആർ ആര്യ, ആർട്സ് ക്ലബ് സെക്രട്ടറിയായി ഒ പി ആർദ്രമോൾ, മാഗസിൻ എഡിറ്ററായി ആമോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി പോളി ടെക്‌നിക്കിൽ യുഡിഎസ്‌എഫിനാണ് ജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..