21 November Thursday

അനധികൃത മത്സ്യവിൽപ്പന: ഓട്ടോ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
ബത്തേരി 
പൊതുറോഡിൽ മലിനജലം ഒഴുക്കുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും മനുഷ്യോപയോഗ യോഗ്യമല്ലാത്ത മത്സ്യം വിൽപ്പന നടത്തുകയും ചെയ്ത രണ്ട് ഗുഡ്സ് ഓട്ടോകൾ നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഉപയോഗശൂന്യമായ മത്സ്യങ്ങൾ നശിപ്പിക്കുകയും ഗുഡ്സ് ഓട്ടോകൾക്ക് 10,000 രൂപ വീതം പിഴയും ചുമത്തി. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി സാബുവിന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സജു പി അബ്രഹാം, വി കെ സജീവ്, സുനിൽ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.  ബത്തേരി നഗരസഭ ചുങ്കം മാർക്കറ്റിൽനിന്ന്‌ ഒന്നര കിലോമീറ്റർ ചുറ്റളവിൽ വാഹനങ്ങളിൽ മീൻ കച്ചവടം, പഴവർഗങ്ങൾ, പച്ചക്കറി, സമാന സാധനങ്ങൾ എന്നിവയുടെ വിൽപ്പന, ടൗണിന്റെ ശുചിത്വത്തിനും ഗതാഗത സംവിധാനത്തിനും തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നഗരസഭ കൗൺസിൽ നിരോധിച്ചിട്ടുണ്ട്‌. 
രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം വരും ദിവസങ്ങളിലും തുടരുമെന്നും,   അനധികൃത കച്ചവടക്കാർക്കെതിരെ കർശന നിയമനടപടി  സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ പി എസ് സന്തോഷ് കുമാർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top