05 December Thursday

മാലിന്യമുക്തം നവകേരളം:
ഹരിത സ്ഥാപന പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024
കാട്ടിക്കുളം 
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാ  ഉദ്ഘാടനം തിരുനെല്ലി ​പഞ്ചായത്ത് ഹാളിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ടി വത്സകുമാരി അധ്യക്ഷയായി. നവകേരളം കർമ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം കെ ദേവകി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ കെ ജയഭാരതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ് ഹർഷൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പി കെ ബാലസുബ്രമണ്യൻ, ജില്ലാ പഞ്ചായത്തം​ഗം എ എൻ സുശീല, ബ്ലോക്ക് പഞ്ചായത്തം​ഗം ബി എം ബിമല, തിരുനെല്ലി ​പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ രാധാകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻ പി എൻ ഹരീന്ദ്രൻ, സ്ഥിരം സമിതി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top