തോണിച്ചാൽ
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള പ്ലസ് ടു, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദം ഉള്ള വ്യക്തികൾക്കായി സ്‌കില്ലിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തനം തുടങ്ങി. എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂളില്‍ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം ചെയ്‌തു. ബ്രദർ ജോസ് ചുങ്കത്ത്, ബ്രദർ പോളി, ഫാ.ജോസഫ് കൊളുത്തുവെള്ളിൽ, ഫാ. ബിജോ കറുകപ്പള്ളി, സ്‌പെഷ്യൽ തഹസിൽദാർ എം ജെ അഗസ്റ്റിൻ, വാർഡംഗം ലിസി ജോൺ, സെലിൻ പോൾ, പിടിഎ പ്രസിഡന്റ് സജി, പ്രിൻസിപ്പൽ സി ജെസ്സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..