പുൽപ്പള്ളി
നിയമവിരുദ്ധ ലോട്ടറികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻസീസ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ---------------------------------------------------------------------------സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനമാർഗമാണ് സംസ്ഥാന ഭാഗ്യക്കുറി. ഈ മേഖലയെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയിലേക്ക് നിയമവിരുദ്ധ ലോട്ടറികളുടെ പ്രവർത്തനം വ്യാപകമായിട്ടുണ്ട്. ഇവ നിയന്ത്രിക്കണം. ആർക്കും ലോട്ടറി വിൽക്കാം എന്ന രീതി മാറണം. പാവപ്പെട്ട തൊഴിലാളികളുടെ ഇടയിലേക്ക് വൻകിട ജ്വല്ലറികൾ പോലും കടന്നുവരുന്നു. ലോട്ടറി മേഖലയിലെ തൊഴിലാളികൾക്കും ലോട്ടറി വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചെറ്റപ്പാലം സിഡിസി ഹാളിൽ (പികെ ഗോപി നഗർ) ജില്ലാ പ്രസിഡന്റ് എം കെ ശ്രീധരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടി ആരംഭിച്ചത്. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി പി സുബൈർ സമ്മേളനം ഉദ്ഘാടനംചെയ്തു. എം കെ ശ്രീധരൻ അധ്യക്ഷനായി. ടി എസ് സുരേഷ് രക്തസാക്ഷി പ്രമേയവും വി ജെ ഷിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി ആർ ജയപ്രകാശ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി എസ് സുരേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം എസ് സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: -വി ജെ ഷിനു (പ്രസിഡന്റ്), ടി എസ് സുരേഷ് (സെക്രട്ടറി), സി എം നിഷാദ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..