23 December Monday

സത്യൻ മൊകേരി കർഷക 
മനസ്സറിഞ്ഞ നേതാവ്‌ :
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
മാനന്തവാടി
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുവേണ്ടി ജനവിധിതേടുന്നത് കർഷകരുടെ മനസ്സറിഞ്ഞ നേതാവാണെന്ന്‌ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 
മാനന്തവാടിയിൽ സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.  നിരവധി തവണ എംഎൽഎയും കാർഷിക കടാശ്വാസ കമീഷൻ അംഗമായും പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തള സത്യനുണ്ട്‌.   ഇന്ത്യകണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം ചുരൽമലയിലുണ്ടായിട്ടും  അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാതെ  കേന്ദ്ര സർക്കാർ ദുരബാധിതരെ വഞ്ചിക്കുകയാണ്‌.  വിവിധ സ്ഥലങ്ങളിൽ മന്ത്രി വോട്ട് അഭ്യർഥിച്ചു.
 സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം സി പി മുരളി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ, വി കെ ശശിധരൻ,  കെ പി ശശികുമാർ, ശോഭരാജൻ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top